Saturday, 16 January 2016
പെരുങ്കളിയാട്ടം
മുച്ചിലോട്ടുകാവുകളിലെ കളിയാട്ടവും പെരുങ്കളിയാട്ടവും ഒരു നാടു മുഴവന്‍ ഏറ്റെടുത്തുനടത്തുന്ന ഉത്സവമാണ്, അതുകൊണ്ടുതന്നെ മുച്ചിലോട്ടു ഭഗവതി വാണിയ സമുദായക്കാരുടെ മാത്രമല്ല ആ ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലെയും ആരാധ്യദേവതയാണ്. മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നു പറയപ്പെടുന്നു. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സ്വാത്വിക ആയതിനാല്‍ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സര്‍വാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വര്‍ഷം കൂടുമ്പോഴാണ് പെരുംങ്കളിയാട്ടം നടത്തുന്നത്. സാധാരണയായി വര്‍ഷത്തിലൊരിക്കല്‍ ‘തക്കുറി’ (നിശ്ചിതതീയ്യതിക്ക്) യായാണ് കളിയാട്ടം നടക്കുക. എന്നാല്‍ പ്രധാനപ്പെട്ട ചില മുച്ചിലോട്ടുകാവുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ഭാടപൂര്‍വ്വം സംഘടിപ്പിക്കുന്ന കളിയാട്ടം എന്നര്‍ത്ഥത്തില്‍ ആണ് ‘പെരുങ്കളിയാട്ടം’ മെന്ന് പറയുന്നുമുണ്ട്.
മുഖ്യ സംഘാടകര്‍ വാണിയ സമുദായമാണെങ്കിലും ഒരു പ്രദേശത്തിന്റെ സാമൂഹികമായ ഒത്തുചേരല്‍കൂടിയാണ് പെരുങ്കളിയാട്ടം. എല്ലാ ജാതിക്കാര്‍ക്കും ഓരോരോ ചടങ്ങുകളില്‍ പ്രാധാന്യമുണ്ട്. ബ്രാഹ്മണര്‍ (താന്ത്രിക കര്‍മ്മം), നായന്മാര്‍ (തറയിലച്ഛന്‍മാര്‍/ ഊരാളന്മാര്‍), തീയ്യര്‍ (കലശം വെക്കല്‍, മുറ്റം ചെത്തിക്കോരി വൃത്തിയാക്കല്‍, മേലേരിക്കുള്ള വിറക് ഒരുക്കലും മേലേരി തയ്യാറാക്കലും, കുരുത്തോല, ഓലച്ചൂട്ട് തയ്യാറാക്കലും), വണ്ണാന്മാര്‍ (അനുഷ്ഠാനങ്ങള്‍ കയ്യാളുന്നവര്‍ക്കുള്ള വസ്ത്രം അലക്കിനല്‍കല്‍), ആശാരി (നാള്‍മരം മുറിക്കല്‍), കൊല്ലന്‍ (ആയുധം കടയല്‍), പുലയന്‍ (അടിയന്തിരത്തിനുള്ള പായ നല്‍കല്‍), നാദിയന്‍ (അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷൗരം നിര്‍വ്വഹിക്കല്‍) എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പെരുങ്കളിയാട്ടത്തില്‍ പങ്കാളിത്തമുണ്ട്. നാലു ദിവസമായാണ് പെരുങ്കളിയാട്ടം നടക്കുന്നത്. അതിനുള്ള ഒരുക്കം മൂന്നോ നാലോമാസം മുന്‍പുതന്നെ ആരംഭിക്കും. തെയ്യങ്ങള്‍ കെട്ടുന്നത് പ്രധാനമായും രണ്ടു ജാതിയില്‍ പെട്ടവരാണ്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുതിയ ഭഗവതി, പുള്ളൂറുകാളി തുടങ്ങിയ തെയ്യങ്ങള്‍ വണ്ണാന്മാരും ഗുളികന്‍, മടേച്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയവ മലയന്മാരും കെട്ടുന്നു. കുണ്ടോര്‍ചാമുണ്ഡി, കുറത്തി എന്നിവയുണ്ടെങ്കില്‍ വേലന്മാര്‍/കോപ്പാളരാണ് അവതരിപ്പിക്കുന്നത്.
നാലുദിവസമായി നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണിക്കിനാളുകള്‍ പങ്കെടുക്കുന്നു. ഭക്തിയോടുകൂടി തെയ്യങ്ങളുടെ അരുളിപ്പാട് കേള്‍ക്കാനും ആശ്വാസം നേടാനുമായി എത്തുന്നവരുമുണ്ട്. മറുനാടുകളില്‍ ജോലിചെയ്യുന്നവര്‍, ഏത് ജാതിക്കാരും ആകട്ടെ ഗൃഹാതുരതയോടെ അവിടെ എത്തുന്നു. സ്വന്തം ഗ്രാമത്തിന്റെ, സ്വത്വത്തിന്റെ ഭാഗമാണ് കാവും അവിടുത്തെ കളിയാട്ടവും എന്നുകരുതിയെത്തുന്നവരും കുറവല്ല. ഇങ്ങനെ മതാതീതമായ ഒരു വലിയ സംഗമ വേദിയായി പെരുങ്കളിയാട്ടം മാറുന്നു. നമ്മുടെയൊപ്പം ജീവിച്ച്, കൊലചെയ്യപ്പെട്ടവരോ ആത്മാഹൂതി ചെയ്തവരോ ആണ് തെയ്യങ്ങളില്‍ ഒരു വലിയ വിഭാഗം. മൃഗങ്ങള്‍ക്കുപോലും മനുഷ്യരുടെ ഭാവം നല്‍കി തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടവയും ഉണ്ട്. മുച്ചിലോട്ടു ഭഗവതിയും മനുഷ്യസ്പര്‍ശമുള്ള ദേവതയാണ്. ശിവന്റെ മകളാണെന്ന് പില്‍ക്കാലത്ത് വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. അലൗകിക സ്പര്‍ശമല്ല, ഭൂമിയുടെയും മാനുഷികതയുടെയും സ്പര്‍ശമാണ് തെയ്യത്തില്‍ പ്രകടമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് സൂമൂഹികമായ ഒത്തുചേരലിന്റെ വേദിയായി പെരുങ്കളിയാട്ടങ്ങള്‍ മാറുന്നതും ലക്ഷങ്ങള്‍ പങ്കാളികളാകുന്നതും.
മുച്ചിലോട്ടു കാവുകള്‍
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലായി 113 മുച്ചിലോട്ടുകാവുകളുണ്ട്.
കണ്ണൂര്‍ജില്ല
1. കരിവെള്ളൂര്‍ 2. പയ്യന്നൂര്‍ 3. തായിനേരി 4. കാറമേല്‍ 5. കോറോം 6. കടന്നപ്പള്ളി 7. മാതമംഗലം 8. വെങ്ങര 9. കുഞ്ഞിമംഗലം 10. വെള്ളോറ 11. കൊട്ടില 12. രാമന്തളി 13. എരമം 14. കുന്നരിക്ക 15. പുതിയങ്കാവ് 16. ആറ്റടപ്പ 17. നാറാത്ത് 18. തലക്കോട് (മയ്യില്‍) 19. വളപട്ടണം 20. കൊളങ്ങര പുതിയകാവ് (കുറ്റിയാട്ടൂര്‍) 21. ചുഴലി 22. പരിപ്പായി 23. കുറമാത്തൂര്‍ 24. മുയിപ്ര 25. കല്യാട് (ഇരിക്കൂര്‍) 26. നമ്പ്രം 27. കീഴാറ്റൂര്‍ (തളിപ്പറമ്പ്) 28. മുയ്യം 29. കിഴുന്ന 30. അതിയടം 31. കോക്കാട് 32. ചൂളിയാട് 33. കോടാപ്പറമ്പില്‍ 34. പടിയൂര്‍ 35. പണ്ട്യാശ്ശരി 36. കോലാവ് 37. നമ്പുള്ളി (കൊളശ്ശേരി) 38. കണ്ടനാര്‍ പുതിയകാവ് (മേലൂര്‍) 39. കടമ്പൂര്‍ 40. കുന്നാവ് 41. തലോറ 42. കൂവേരി 43. കല്യാട് 44. ആറളം 45. മീത്തിലെ പുന്നാട് 46. കാക്കടവത്ത് 47. മലിതവളപ്പില്‍ (ഉളിയില്‍) 48. കൂടാളി 49. തെരൂര്‍ (എടയന്നൂര്‍) 50. വെളുത്ത കുന്നത്ത് 51. കവിണിശ്ശേരി 52. അരികുളങ്ങര 53. വെള്ളാവ് 54. നെട്ടൂര്‍ നമ്പള്ളി 55. തുണ്ടിയില്‍ 56. മൊടപത്തൂര്‍ (ചിറ്റാരിപ്പറമ്പ്) 57. പന്തിലാംപിലാക്കൂല്‍ (മാലൂര്‍) 58. മട്ടന്നൂര്‍ 59. നെല്ലൂന്നിവട്ടപ്പൊയില്‍ 60. മടത്തേര 61. പുതിയാപറമ്പത്ത് 62. കല്ലൂര്‍ 63. മേറ്റടി 64. കക്കോടത്ത് 65. മരുതായി 66. പഴയടത്ത് (വേങ്ങാട്) 67. പൊന്ന്യം 68. കാശിമുക്ക് 69. പിണറായി 70. ചെറുവാഞ്ചേരി 71. പെരുവ(കണ്ണവം) 72. വേങ്ങക്കണ്ടി (മാലൂര്‍) 73. കാവുംപടി (തില്ലങ്കേരി) 74. ഇല്ലംമൂല 75. നെല്യാട് 76. ചാവശ്ശേരി 77. വെളിയാമ്പ്ര 78. കാഞ്ഞിലേരി 79. കാഞ്ഞിരോട് 80. മാവിലാചാല്‍ (ഏച്ചൂര്‍) 81. കൊടോളിപ്രം 82. ഇടക്കേപ്രം 83. നെരുവമ്പായി 84. കുറ്റ്യേരി 85. കൈതേരി 86. വാളോറ 87. വട്ടാക്കല്‍ (കല്യാശ്ശേരി) 88. എളമ്പാറ 89. കൊല്ലുംപാറ 90. അണിയേരി 91. മയ്യില്‍ 92. കോടിയേരി 93. നിടുമ്പ്രം (ചൊക്ലി) 94. പയ്യഞ്ചേരി 95. മടത്തുംപടി 96. കോളയാട് 97. പാനൂര്‍ 98. കോയിലോട് (ഏഴോം) 99. പാതിരിയാട് 100. കുമ്മാനം 101. പടിക്കച്ചാല്‍ 102. ശിവപുരം 103. നീര്‍വേലി
കാസര്‍ഗോഡ് ജില്ല
104. പെരുതണ (പെര്‍ണ) 105. കരിപ്പോടി (കോട്ടിക്കുളം) 106. കല്യാല്‍ (കാഞ്ഞങ്ങാട്) 107. പുതുക്കൈ (നീലേശ്വരം) 108. കിണാവൂര്‍ 109. ചെറുവത്തൂര്‍ 110. ക്ലായിക്കോട് 111. ചന്തേര 112. തെക്കുമ്പാട്
കോഴിക്കോട് ജില്ല
113. വൈക്കലശ്ശേരി (നാദാപുരം)
Tuesday, 12 January 2016
തെയ്യം എന്ന അനുഷ്ഠാനത്തിൽ തോറ്റം പാട്ടിന്റെ പ്രാധാന്യവും ധർമ്മവുമാണ് അവിടെ സാമാന്യേനെ വിവരിച്ചത്. എന്നാൽ തോറ്റം പാട്ടിന്റെ ഘടന കൂടി പരിശോധിച്ചെങ്കിൽ മാത്രമേ ഈ ഒരു വിഷയത്തെക്കുറിച്ചുള്ള പഠനം പൂര്ത്തിയാകുകയുള്ളൂ. തോറ്റത്തിനു വിവിധ ഘട്ടങ്ങളിൽ വിവിധ ധർമ്മങ്ങൾ ഉണ്ട് എന്ന് കാണാം. തെയ്യത്തിന്റെ ഓരോ ഘട്ടത്തിലും അതിനു ഓരോ ധർമ്മങ്ങൾ ആണ്. ആ ധർമ്മങ്ങൾ അനുസരിച്ച് ഓരോന്നിനെയും തോറ്റം പാട്ടിന്റെ വിവിധ അവാന്തര വിഭാഗങ്ങൾ ആയി തരം തിരിക്കാം. അവ അത് സംഭവിക്കുന്ന കാലത്തിന്റെ അനുക്രമത്തിൽ താഴെ കൊടുക്കുന്നു.
1) വരവിളി ഒന്നും രണ്ടും , 2) അയ്യടി (അഞ്ചടി) , 3) നീട്ടുകവി , 4) താളവൃത്തം , 5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,
ഇതിൽ മൂന്നു വരവിളികളും മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം. ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.
1) വരവിളി ഒന്നും രണ്ടും , 2) അയ്യടി (അഞ്ചടി) , 3) നീട്ടുകവി , 4) താളവൃത്തം , 5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,
ഇതിൽ മൂന്നു വരവിളികളും മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം. ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.
1) വരവിളി
തോറ്റം പാട്ടിൽ മൂന്ന് ഘട്ടത്തിൽ ആണ് വരവിളി നടത്തുന്നത്. ആദ്യത്തെ രണ്ടും അനുക്രമമായിട്ടും മൂന്നാമത്തേത് പൊലിച്ച്പാട്ടിനു തൊട്ടു മുൻപും. " നീ വരിക വേണം .................. (അതത് ദേവതയുടെ പേരു ചേർക്കണം) ദൈവം" (അമ്മ ദൈവങ്ങൾ ആണെങ്കിൽ ഭഗവതി, പോതി എന്നിങ്ങിനെ ചേർക്കുന്നു). ഇങ്ങിനെ യാണ് വരവിളി അവസാനിക്കുന്നത്. ഇവിടെ ദേവത പരാമർശിക്കുന്നത് '' നീ '' എന്നാണ്. പിന്നെയുള്ള അഞ്ചടി മുതലുള്ള ഘട്ടങ്ങളിൽ ദേവത പരാമർശിക്കപ്പെടുന്നത് പക്ഷെ അവൾ എന്നോ അവൻ എന്നോ ആയിരിക്കും. ഇവിടെ പ്രഥമ പുരുഷനും മധ്യമ പുരുഷനും തമ്മിലുള്ള ഒരു സംവാദമായി ഇതിനെ കണക്കാക്കാം. എന്നാൽ മൂന്നാം വരവിളിയും പൊലിച്ചു പാട്ടും കഴിഞ്ഞ് മുമ്പസ്ഥാനം എത്തുന്നതോടെ ഇതെല്ലാം മാറി കേവലം ദേവത മാത്രമാകുന്ന ഘട്ടം ആകുന്നു. അതായത് കോലക്കാരൻ ദേവതയായി മാറുകയും ഞാൻ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ പരിണാമം ആണ് തെയ്യം എന്ന അനുഷ്ഠാനത്തിലെ ഏറ്റവും മഹത്വമുള്ള ഘടകവും.
മൂന്നു കാര്യങ്ങളാണ് പ്രധാനമായും വരവിളിയിൽ ഉൾക്കൊള്ളുന്നത്. ഒന്ന് ദേവത വരുന്നതിനുള്ള സാഹചര്യം എന്ത് എന്നതിനുള്ള വിശദീകരണം. രണ്ട് ദേവതയുടെ ആരൂഢ സ്ഥാനത്തെയും മറ്റ് പ്രധാന സ്ഥാനങ്ങളേയും പറ്റിയുള്ള പ്രസ്താവന, മൂന്ന് ദേവതയുടെ ധര്മ്മം. ഇത്രയും പറഞ്ഞ് " നാട് സ്വരൂപം തുടങ്ങി കന്നുകാലി പൈതങ്ങളും കെടും പിഴയും കൂടാതെ നിലനിൽക്കുന്നതിന് വേണ്ടി നീ വെള്ളി പീഠത്തിൽ എഴുന്നള്ളി തോറ്റത്തെ കേഴ്പ്പ വേണം" എന്ന അഭ്യർത്ഥനയും വരവിളിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
2) അഞ്ചടി (അയ്യടി ) തോറ്റം
ലളിത സംഗീതത്തിലെ ഈരടികൾ എന്ന പോലെ തന്നെയുള്ള തോറ്റം പാട്ടിലെ അഞ്ച് അടികളോട് കൂടിയ പാട്ടുകൾ എന്ന് സാമാന്യേനെ പറയാം. എന്നാൽ ചില തെയ്യങ്ങളുടെ തോ റ്റ ങ്ങളിൽ എങ്കിലും ഇത് വ്യത്യസ്ഥം ആണെന്നും കാണാം. മുചിലോട്ട് ഭഗവതിയുടെ തോറ്റത്തിനു ആറു അടികളും, പുലി തെയ്യങ്ങൾക്ക് ഇത് എട്ട് അടികൾ ആണെന്നും കാണാം. എന്നാൽ പൊതുവിൽ ഇവയും അയ്യടി തോറ്റം എന്ന് തന്നെയാണ് പറയുക. ദേവതയുടെ ഉദ്ഭവം ആണ് ഇവിടെ വിവരിക്കുന്നത്
3) നീട്ടുകവി
തോറ്റം പാട്ടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥം അല്ലെങ്കിലും വളരെ നീട്ടി പതിഞ്ഞു പാടുന്ന പാട്ടാണ് ഇത്. ദേവതയുടെ ഉദ്ഭവത്തിന് ശേഷമുള്ള കാര്യങ്ങൾ ആണ് ഇതിൽ വിവരിക്കുക. ദേവതയുടെ യാത്രയും വിവിധ ദേശങ്ങളിൽ സ്ഥാനം സിദ്ധിച്ചതും എല്ലാം ഇതിൽ പരാമര്ശ്ശിക്കുന്നു.
4) താളവൃത്തം
മറ്റു തോട്ടം പാട്ടിൽ നിന്ന് വ്യത്യസ്ഥം അല്ല ഈ ഭാഗവും. വിഷയവും ഏറെക്കുറെ നീട്ടുകവിയിലെത് തന്നെ. എന്നാൽ വളരെ താളാത്മകം ആണ് ഈഘട്ടം. വീക്കൻ ചെണ്ടയ്ക്ക് പുറമേ മറ്റു ചെണ്ടകളും ഈ ഘട്ടത്തിൽ താളത്തിനു അകമ്പടിയാകുന്നു.
5) തോറ്റം
ദേവതാ സ്തുതികൾ ആണ് ഇവിടെ. ദേവതയുടെ വർണ്ണന, ചരിതം, ദിവ്യത്വം, അഭൌമികമായ ശക്തി വിശേഷങ്ങൾ, വിജയങ്ങൾ എന്നിവയെല്ലാം ഈ സ്തുതികളിൽ ഉൾപ്പെടുന്നു.
ലളിത സംഗീതത്തിലെ ഈരടികൾ എന്ന പോലെ തന്നെയുള്ള തോറ്റം പാട്ടിലെ അഞ്ച് അടികളോട് കൂടിയ പാട്ടുകൾ എന്ന് സാമാന്യേനെ പറയാം. എന്നാൽ ചില തെയ്യങ്ങളുടെ തോ റ്റ ങ്ങളിൽ എങ്കിലും ഇത് വ്യത്യസ്ഥം ആണെന്നും കാണാം. മുചിലോട്ട് ഭഗവതിയുടെ തോറ്റത്തിനു ആറു അടികളും, പുലി തെയ്യങ്ങൾക്ക് ഇത് എട്ട് അടികൾ ആണെന്നും കാണാം. എന്നാൽ പൊതുവിൽ ഇവയും അയ്യടി തോറ്റം എന്ന് തന്നെയാണ് പറയുക. ദേവതയുടെ ഉദ്ഭവം ആണ് ഇവിടെ വിവരിക്കുന്നത്
3) നീട്ടുകവി
തോറ്റം പാട്ടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥം അല്ലെങ്കിലും വളരെ നീട്ടി പതിഞ്ഞു പാടുന്ന പാട്ടാണ് ഇത്. ദേവതയുടെ ഉദ്ഭവത്തിന് ശേഷമുള്ള കാര്യങ്ങൾ ആണ് ഇതിൽ വിവരിക്കുക. ദേവതയുടെ യാത്രയും വിവിധ ദേശങ്ങളിൽ സ്ഥാനം സിദ്ധിച്ചതും എല്ലാം ഇതിൽ പരാമര്ശ്ശിക്കുന്നു.
4) താളവൃത്തം
മറ്റു തോട്ടം പാട്ടിൽ നിന്ന് വ്യത്യസ്ഥം അല്ല ഈ ഭാഗവും. വിഷയവും ഏറെക്കുറെ നീട്ടുകവിയിലെത് തന്നെ. എന്നാൽ വളരെ താളാത്മകം ആണ് ഈഘട്ടം. വീക്കൻ ചെണ്ടയ്ക്ക് പുറമേ മറ്റു ചെണ്ടകളും ഈ ഘട്ടത്തിൽ താളത്തിനു അകമ്പടിയാകുന്നു.
5) തോറ്റം
ദേവതാ സ്തുതികൾ ആണ് ഇവിടെ. ദേവതയുടെ വർണ്ണന, ചരിതം, ദിവ്യത്വം, അഭൌമികമായ ശക്തി വിശേഷങ്ങൾ, വിജയങ്ങൾ എന്നിവയെല്ലാം ഈ സ്തുതികളിൽ ഉൾപ്പെടുന്നു.
6) പൊലിച്ച് പാട്ട്
തോറ്റം പാട്ടിനെ വല്ലാത്തൊരു തലത്തിലേക്ക് കൊണ്ട് എത്തിക്കുന്ന ഘട്ടമാണ് ഇത്. ഇതുവരെ കോലക്കാരനും ഒരു അകമ്പടിക്കാരനും മാത്രം പാടിയ പാട്ട് അഞ്ചോ പത്തോ പേർ സംഘം ചേർന്ന് പാടുന്നു. കൊട്ട് കുറച്ച് കൂടി താളാത്മകം ആകുന്നു. ഇതിലെയും വിഷയം ദേവതാ സ്തുതി തന്നെയാണെങ്കിലും ദേവതയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വർണ്ണനയാണ് കൂടുതൽ. "പൊലിക, പൊലിക....." എന്ന പദം ഉറക്കെ ഇടയ്ക്കിടെ ആവർത്തിക്കുന്നു. കോലക്കാരനും ദേവതയും തമ്മിലുള്ള അന്തരം കുറയുന്ന ഘട്ടം കൂടിയാണ് ഇത്. ചില തെയ്യങ്ങൾക്ക് ഇതിനു ശേഷമുള്ള ഉറച്ചിൽ തോറ്റം ഇല്ല. അത്തരം തെയ്യങ്ങൾക്ക് പൊലിച്ച് പാട്ടുതന്നെ ഉറച്ചിൽ തോറ്റമായി ഭവിക്കുന്നു.
7) ഉറച്ചിൽ തോറ്റം
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കോലക്കാരനെ ഉറയിപ്പിക്കൽ തന്നെയാണ് ഈ ഭാഗത്തിന്റെ ധർമ്മം. പൊലിച്ച് പാട്ടോടെ തന്നെ ഉറച്ചിലിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്ന കോലക്കാരൻ ഇത്ര നേരവും സ്തുതിച്ച് പാടിയ ദേവത തന്നെയായി മാറുന്ന ഘട്ടമാണ് ഇത്. അതുവരെ പ[പാടിയ പാട്ടിന്റെ സംക്ഷിപ്ത രൂപമാണിത്. വലിയ ഘോഷത്തോടെയുള്ള കൊട്ടും ചടുലമായ താളവും കോലക്കാരനെ ഉറയിക്കും. പാട്ടവസാനിക്കുന്നതോടെ കൊട്ട് മുറുകുകയും ദേവതയായി മാറിയ കോലക്കാരൻ ഉറഞ്ഞു തുള്ളുകയും ചെയ്യും.
തോറ്റം പാട്ടിനെ വല്ലാത്തൊരു തലത്തിലേക്ക് കൊണ്ട് എത്തിക്കുന്ന ഘട്ടമാണ് ഇത്. ഇതുവരെ കോലക്കാരനും ഒരു അകമ്പടിക്കാരനും മാത്രം പാടിയ പാട്ട് അഞ്ചോ പത്തോ പേർ സംഘം ചേർന്ന് പാടുന്നു. കൊട്ട് കുറച്ച് കൂടി താളാത്മകം ആകുന്നു. ഇതിലെയും വിഷയം ദേവതാ സ്തുതി തന്നെയാണെങ്കിലും ദേവതയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വർണ്ണനയാണ് കൂടുതൽ. "പൊലിക, പൊലിക....." എന്ന പദം ഉറക്കെ ഇടയ്ക്കിടെ ആവർത്തിക്കുന്നു. കോലക്കാരനും ദേവതയും തമ്മിലുള്ള അന്തരം കുറയുന്ന ഘട്ടം കൂടിയാണ് ഇത്. ചില തെയ്യങ്ങൾക്ക് ഇതിനു ശേഷമുള്ള ഉറച്ചിൽ തോറ്റം ഇല്ല. അത്തരം തെയ്യങ്ങൾക്ക് പൊലിച്ച് പാട്ടുതന്നെ ഉറച്ചിൽ തോറ്റമായി ഭവിക്കുന്നു.
7) ഉറച്ചിൽ തോറ്റം
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കോലക്കാരനെ ഉറയിപ്പിക്കൽ തന്നെയാണ് ഈ ഭാഗത്തിന്റെ ധർമ്മം. പൊലിച്ച് പാട്ടോടെ തന്നെ ഉറച്ചിലിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്ന കോലക്കാരൻ ഇത്ര നേരവും സ്തുതിച്ച് പാടിയ ദേവത തന്നെയായി മാറുന്ന ഘട്ടമാണ് ഇത്. അതുവരെ പ[പാടിയ പാട്ടിന്റെ സംക്ഷിപ്ത രൂപമാണിത്. വലിയ ഘോഷത്തോടെയുള്ള കൊട്ടും ചടുലമായ താളവും കോലക്കാരനെ ഉറയിക്കും. പാട്ടവസാനിക്കുന്നതോടെ കൊട്ട് മുറുകുകയും ദേവതയായി മാറിയ കോലക്കാരൻ ഉറഞ്ഞു തുള്ളുകയും ചെയ്യും.
തെയ്യത്തിന്റെ പുരാതത്വ രൂപീകരണം സാധ്യമാകുന്നത് പലപ്പോഴും അനുഷ്ഠാനങ്ങളെയും, പുരാവൃത്തങ്ങളേയും (ഐതിഹ്യങ്ങൾ സംബന്ധിച്ച പഴമൊഴി) അടിസ്ഥാനമാക്കിയാണെന്ന് കാണാം. പുരാവൃത്തവും, പുരാതത്വവും വ്യത്യസ്ഥമാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. പുരാതത്വം എന്നത് പ്രസ്തുത മൂർത്തിയുടെ അടിസ്ഥാനമായ തത്വമാണ്. ദേവതയുടെ സ്വഭാവം, ശക്തി വിശേഷം, എല്ലാം ആ തത്വത്തിൽ അതിഷ്ഠിതമാണ്. എന്നാൽ ഈ പുരാതത്വത്തെ ഐതിഹ്യവൽക്കരിക്കുമ്പോഴാണ് പുരാവൃത്തം രൂപീകൃതമാകുന്നത്. ഒരു ദേവതക്ക് തന്നെ ഓരോ ദേശത്ത് ചെല്ലുമ്പോഴും വ്യത്യസ്ഥമായ പുരാവൃത്തങ്ങൾ ഉണ്ടായെന്ന് വരാം. ചിലപ്പൊൾ രൂപത്തിലുംഅനുഷ്ഠാനങ്ങളിലും ചിലപ്പോഴെങ്കിലും പേരിൽ പോലും വ്യത്യസ്ഥത കണ്ടെന്നു വരാം. പക്ഷെ പുരാതത്വം പരിശോധിക്കുമ്പോൾ എല്ലാം ഒന്നിന്റെ തന്നെ വകഭേദമോ അല്ലെങ്കിൽ തുടർച്ചയോ ആണെന്ന് വ്യക്തമാകും. അതിനാല തന്നെ പുരാവൃത്തം അനുഷ്ഠാനത്തിന്റെ തുടർച്ചയോ, അനുഷ്ഠാനം പുരാവൃത്തത്തിന്റെ തുടർച്ചയോ ആയി കണക്കാക്കാം . ഒപ്പം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളും പുരാവൃത്തവും പരസ്പര പൂരകങ്ങൾ ആണെന്നും കാണാം.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല എന്ന അവസ്ഥ. അവിടെയാണ് തെയ്യത്തിന്റെ പുരാതത്വം വെളിപ്പെടുന്നതും.
ഓരോ തെയ്യത്തിനും സ്വന്തമായ അനുഷ്ഠാന രീതികളുണ്ട് പുരാവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ രീതികൾ തീരുമാനിക്കുന്നത് ദേവത തന്നെയാണെന്നതും മറ്റൊരു വസ്തുതയാണ്. അതിനാൽ തന്നെ തെയ്യത്തിലെ അനുഷ്ഠാനങ്ങൾക്കും അവയിലെ ക്രിയാംശങ്ങൾക്കും ഭൗതിക ജീവിതത്തിൽ നാം ചെയ്യുന്നവയുമായി വലിയ അന്തരം ഉണ്ടാകും. തെയ്യം കെട്ടുന്ന കോലക്കാരനോ അല്ലെങ്കിൽ കോമരമോ സ്വന്തം വീട്ടിൽ നിന്ന് കുളിക്കുന്ന അർത്ഥത്തിലല്ല കാവിലെ കുളത്തിൽ നിന്ന് കുളിക്കുന്നത്. രണ്ടും രണ്ട് ധർമ്മം ആണ്. അനുഷ്ഠാനത്തിലെ ക്രിയാംശത്തിന്റെ ധർമ്മം അഭൗമതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം. അതിനാൽ തന്നെ തെയ്യത്തിലെ പുരാതത്വം കണ്ടെത്തുന്നതിന് ഓരോ അനുഷ്ഠാനങ്ങളെയും അതിലെ ക്രിയാംശങ്ങളെയും ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. അനുഷ്ഠാനം ക്രിയാംശം ആണെങ്കിലും ഈ ക്രിയാംശം സാധിതമാകുന്നത് പ്രകൃതി, ഭൌതിക സംസ്കൃതി, അനുഷ്ഠാന കർത്താക്കൾ, വ്യത്യസ്ഥമായ സങ്കേതങ്ങൾ എന്നിവയുടെയെല്ലാം സവിശേഷമായ സംയോഗത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അതിനാൽ തന്നെ അവയെക്കൂടി അനുഷ്ഠാന പഠനത്തിൽ വിശകലനം ചെയ്യേണ്ടി വന്നേക്കും.
തെയ്യത്തിന്, അതിലെ അനുഷ്ഠാനങ്ങളുടെ ഘടന ഇഴകീറി പരിശോധിച്ചാൽ ഈ അനുഷ്ഠാനങ്ങൾക്ക് പൊതുവെ ഒരു അനുക്രമം കാണാം. വരച്ച് വയ്ക്കൽ എന്ന ചടങ്ങിൽ തുടങ്ങി കരിയടിക്കൽ എന്ന ചടങ്ങോടെ അവസാനിക്കുന്നതാണ് ഒരു കളിയാട്ടത്തിന്റെ അനുഷ്ഠാനങ്ങൾ. തിരുമുറ്റത്ത് വച്ച് ഒരു ജ്യോതിഷിയുടെ സഹായത്തോടെ കവടി നിരത്തി ദേവതയുടെ കോലധാരിയാകാൻ നിയുക്തനായ കോലക്കാരനെ കണ്ടെത്തുന്ന ചടങ്ങാണ് വരച്ചു വയ്ക്കൽ എങ്കിൽ കളിയാട്ടം സമാപിച്ച് മൂന്നാം നാളോ അഞ്ചാം നാളോ കാവും പരിസരവും അടിച്ച് തളിച്ച് ശുദ്ധീകരിച്ച ശേഷം ചടങ്ങാണ് കരിയടിക്കൽ. അതായത് ഒരു കളിയാട്ടത്തിന്റെ അനുഷ്ഠാന ഘട്ടങ്ങൾ പൂർത്തിയാകുവാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ തന്നെ എടുക്കും എന്ന് സാരം. എന്നാൽ തെയ്യത്തിൽ അനുഷ്ഠാനങ്ങൾ അതിന്റെ പൂർണ്ണ അംശത്തിൽ ആരംഭിക്കുന്നത് തിടങ്ങൽ എന്ന ചടങ്ങോടെയും അവസാനിക്കുക മുടിയെടുക്കലോടെയും ആണ്. കളിയാട്ടാരംഭം കുറിക്കുന്ന ചടങ്ങാണ് തിടങ്ങൽ. കോലക്കാരൻ മുഖത്തെഴുത്തോ പ്രത്യേകിച്ച് വേഷവിധാനങ്ങളോ ഇല്ലാതെ കേവലം മല്ലുമുണ്ടിനു മേലെ ചുറ്റിക്കെട്ടിയ ചുവന്ന പാട്ടുമായി സന്നിധിയിൽ എത്തി ഒന്നാം വരവിളിയും രണ്ടാം വരവിളിയും കഴിഞ്ഞ് തോറ്റം പാട്ടിന്റെ മുന്നോടിയായുള്ള പ്രാഥമിക വിളിച്ച് ചൊല്ലലുകൾ പൂർത്തിയാക്കി മൂന്നാം വരവിളി കൂടി നടത്തുന്നതോടെ പൂർത്തിയാകുന്നതാണ് തിടങ്ങലിന്റെ ക്രമം. തിടങ്ങലിനു ശേഷം തോറ്റം ആണ്.
തോറ്റം
തോറ്റം എന്ന പദത്തിനു തെയ്യം എന്ന അനുഷ്ഠാനത്തിൽ രണ്ടു അർത്ഥം ഉണ്ട്. ഒന്ന് തെയ്യത്തിനു മുന്നോടിയായി അരങ്ങേറുന്ന അതെ ദേവതയുടെ തന്നെ തോറ്റം എന്ന അനുഷ്ഠാനം. മറ്റൊന്നു തോറ്റം എന്ന അനുഷ്ഠാനത്തിലും തെയ്യത്തിലും ദേവതയെ കോലക്കാരനിലെക്ക് ആവാഹിക്കുന്നതിനായി നാടൻ ശീലുകളോടെ പാടുന്ന പാട്ട്. ഈ ഘട്ടത്തിൽ പാടുന്ന പാട്ടാണ് തോറ്റം പാട്ട്. കേരളത്തിലെ ഒട്ടുമിക്ക അനുഷ്ഠാനങ്ങളിലും തോറ്റം പാട്ട് ഉണ്ട്. കണ്ണകി തോറ്റം, മുടിയേറ്റിലെ ദാരിക വധതോറ്റം ഇവ ചില ഉദാഹരണങ്ങൾ. സന്ദർഭം കൊണ്ടും ഘടന കൊണ്ടും ഇവയെല്ലാം വ്യത്യസ്ഥം ആണെങ്കിലും ധർമ്മം കൊണ്ട് എല്ലാം ഒന്ന് തന്നെയെന്നു കാണാം. ദേവതയുടെ സാന്നിധ്യം ഉണ്ടാക്കുവാനുള്ള പാട്ടു തന്നെയാണ് എല്ലാം. ഒരു ദേവതയുടെ പുരാവൃത്തം അറിയുന്നതിനും അത് വഴി പുരാതത്വം മനസിലാക്കുന്നതിനും ഏറ്റവും എളുപ്പമുള്ള മാർഗം തോറ്റം പാട്ടുകൾ ആണ്. സ്തോത്രം ലോപിച്ചാണ് തോട്ടം എന്ന വാക്ക് ഉണ്ടായിട്ടുള്ളത് എന്ന് പ്രമുഖ ഫോക്ലോർ പണ്ഡിതൻ ഡോ. എം.വി. വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരാധ്യ ദേവതയുടെ ചൈതന്യ വിശേഷം മനുഷ്യനിലൂടെ വെളിവാകാൻ വേണ്ടി പാടുന്ന സ്തുതിപരവും ആഖ്യാനാത്മകവും ആയ ഗാനങ്ങൾ ആണ് തോറ്റം പാട്ടുകൾ എന്ന് അദ്ദേഹം ഇതിനെ വിശദീകരിക്കുന്നുണ്ട്.
തെയ്യത്തിന്റെ അവസരത്തിൽ തോറ്റം പാട്ടുകൾ ആലപിക്കുന്നത് മൂന്ന് അവസരങ്ങളിൽ ആണ്. ഒന്ന് തോറ്റം എന്ന അനുഷ്ഠാനത്തിന്റെ അവസരത്തിൽ, മറ്റൊന്ന് തെയ്യം അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന ഘട്ടത്തിൽ പാടുന്ന അണിയറ തോറ്റം. മൂന്ന് തെയ്യത്തിന്റെ അവസരത്തിൽ പാടുന്ന തോറ്റം. മൂന്നു ഘട്ടത്തിലും പാടുന്നത് വ്യത്യസ്ഥമായ തോറ്റങ്ങൾ ആണെങ്കിലും എല്ലാത്തിന്റെയും വിഷയം ഒന്ന് തന്നെയായിരിക്കും. ഒരു തെയ്യത്തിനു തോറ്റം എത്ര തവണയാകാം എന്നത് ആ തെയ്യത്തിന്റെ (ദേവതയുടെ) പ്രാധാന്യത്തെ അനുസരിച്ചാകും നിർണ്ണയിക്കപ്പെടുക. ഒരു കാവിൽ ഏറ്റവും പ്രധാന മൂർത്തിക്ക് ഒന്നിലേറെ തോറ്റങ്ങൾ എന്തായാലും ഉണ്ടാകും. ഉച്ച തോറ്റം, അന്തി തോറ്റം, മോന്തി തോറ്റം (ചിലപ്പോൾകോടിയില തോറ്റം എന്നിവയ്ക്ക് ശേഷം തെയ്യം ആരംഭിക്കുക എന്നതാണ് സാമാന്യ രീതി. എന്നാൽ കാവിലെ അപ്രധാന ദേവതകൾക്ക് ഒരു തോറ്റം മാത്രമേ ഉണ്ടായെന്നു വരൂ. ചിലപ്പോൾ തോറ്റം എന്ന അനുഷ്ഠാനം പോലുമില്ലാതെ തെയ്യത്തിന്റെ ഘട്ടത്തിൽ പാടുന്ന പാട്ടു മാത്രമായിരിക്കും ഇത്തരം ദേവതകൾക്ക് തോറ്റം. അതെ സമയം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ടം ആണെങ്കിൽ ഏറ്റവും പ്രധാന ദേവതയ്ക്ക് മേൽ പറഞ്ഞ ഉച്ച തോറ്റം, അന്തി തോറ്റം, മോന്തി തോറ്റം എന്നിവ ആദ്യ രണ്ടു ദിവസങ്ങളിലും അവസാന ദിവസം മോന്തി തോറ്റത്തിനു പകരം കോടിയില തോറ്റവും ഉണ്ടാവും. കാവിൽ നിന്നും കത്തിച്ച തിരികൾ വച്ച കോടിയില വാങ്ങി ഉറഞ്ഞു തുള്ളി ആ കോടിയില സഹിതം അണിയറയിലേക്ക് പിൻവാങ്ങി പിന്നീട് മുഖത്തെഴുത്തും, വേഷവിധാനങ്ങളും സഹിതം തെയ്യമായി തിരിച്ച് എത്തുകയാണ് ഇതിലെ ചടങ്ങുകൾ. മേൽ പ്രസ്ഥാവിച്ച പ്രകാരം തോറ്റത്തിൽ തിടങ്ങലിലെ ഒന്നാം വരവിളിയോടെ അനുഷ്ഠാനങ്ങൾ ആരംഭിക്കുമെങ്കിലും കോലക്കാരനിൽ ദൈവം ആവേശിക്കുന്നത് മൂന്നാം വരവിളിയും കഴിഞ്ഞ് പൊലിച്ച് പാട്ട് പാടുന്നതോടെയാണ്. ഇതേ ഘടന തന്നെയാണ് തെയ്യത്തിലും ആവർത്തിക്കുന്നത് മൂന്നു വരവിളികളും അനുക്രമമായി ആവർത്തിച്ച് പൊലിച്ചു പാടുന്നതോടെ കൊലക്കാരനിലെക്ക് ദൈവം ആവേശിക്കുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു. ഉറഞ്ഞു കഴിഞ്ഞാൽ പിന്നീടുള്ള അനുഷ്ഠാനങ്ങൾ ഓരോ തെയ്യത്തിനും അനുസരിച്ച് വ്യത്യസ്ഥപ്പെട്ടിരിക്കും. ദേവതയുടെ സ്വത്വം വെളിപ്പെടുന്ന ഘട്ടവും ഇതാണ്. ഉറഞ്ഞു തുള്ളുന്ന ദേവത ഭക്തരുമായി കൂടിക്കണ്ട് ഗുണദോഷിക്കുന്ന ചടങ്ങാണ് വിശാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. എന്നാൽ എല്ലാ തെയ്യങ്ങളുടെയും അനുഷ്ഠാന ഘട്ടങ്ങൾ മുടിയെടുക്കുന്നതോടെ അവസാനിക്കും
Wednesday, 6 January 2016
ഐതിഹ്യം
പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന്കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.
Subscribe to:
Posts (Atom)